പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. നിരവധി ചോദ്യങ്ങളാണ് താരത്തിനോട് ആരധകർ ചോദിച്ചത്. അതിൽ ഒരു ചോദ്യവും നൽകിയ ഉത്തരവും അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
“ലിപ് ലോക്ക് സീൻ ചെയ്യുമോ? ഇപ്പോ മലയാളത്തിൽ ഇതൊക്കെ ഉണ്ടേ… അത്കൊണ്ട് ചോദിച്ചതാ,” എന്ന ഒരു ആരാധകന്റെ ചോദ്യമാണ് താരം പങ്കുവെച്ചത്. ഇതിന് ‘യെസ്’ എന്നാണ് അനുശ്രീ മറുപടി നൽകിയത്.
ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നു ചോദിച്ചയാൾക്ക് , ഉണ്ണിച്ചേട്ടൻ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബർഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുന്നു എന്നും അനുശ്രീ മറുപടി നൽകി.
Post Your Comments