എല്ലാ മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടും സിനിമാ ഷൂട്ടിങുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് മാത്രം അനുമതി നൽകാത്തത്. ജോലി ചെയ്യാൻ കഴിയാതെ ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കുമെന്നും, കുട്ടികളെ പഠിപ്പിക്കുമെന്നും അൽഫോൻസ് ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അൽഫോൻസിന്റെ പ്രതിഷേധം.
അൽഫോൻസ് പുത്രന്റെ വാക്കുകൾ:
‘എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിങിന് അനുമതി നൽകാത്തത്. പാല് വിൽപന നടത്തുന്നവർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ജോലി ചെയ്യാം. സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല. ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? കുട്ടികൾക്കു പെൻസിൽ ബോക്സ് മേടിക്കാന്‍ കഴിയുന്നില്ല? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?’
‘തിയറ്ററുകളില്‍ അല്ല സിനിമാ ഷൂട്ടിങ് നടക്കുന്നത്. ക്ലോസ്അപ് ഷോട്ടോ, വൈഡ് ഷോട്ടോ എടുക്കണമെങ്കിൽ പോലും രണ്ട് മീറ്റർ മാറിനിൽക്കണം. പിന്നെ എന്തുലോജിക് ആണ് നിങ്ങൾ ഇവിടെ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.’–അൽഫോൻസ് പുത്രൻ പറഞ്ഞു.
Post Your Comments