CinemaGeneralKeralaLatest NewsNEWS

ഞാൻ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പ്, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു: പാർവതി തിരുവോത്ത്

കൊച്ചി: ലൈംഗികപീഡന ആരോപണത്തിൽ മലയാളി റാപ്പ് സിംഗർ വേടൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക് ചെയ്തതിനെ തുടർന്ന് നടി പാർവതി തിരുവോത്തിന് എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്ത്രീപക്ഷവാദ രാഷ്ട്രീയം അറിയാവുന്ന ഒരു വ്യക്തി തന്നെ ഇത്തരമൊരു പോസ്റ്റിൽ ലൈക്ക് അടിച്ചെന്നാണ് വിമർശകർ സോഷ്യൽ മീഡിയയിൽ സൂചിപ്പിക്കുന്നത്.

ഇതിന് പിന്നാലെ ലൈക്ക് പിൻവലിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാർവതി. വേടനെതിരെ ധീരമായി സംസാരിച്ച താൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കേസുമായി മുന്നോട്ട് പോകുമ്പോൾ അതീജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

Read Also:- ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു: ബാബു ആന്റണി

താൻ ഇപ്പോഴും അതീജീവിച്ചവർക്കൊപ്പം നിൽക്കുമെന്നും നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് രക്ഷപ്പെട്ട കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എന്റെ ‘ലൈക്ക്’ നീക്കം ചെയ്തുവെന്നും പാർവതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button