BollywoodGeneralLatest NewsNEWSSocial MediaVideos

കാന്‍സര്‍ രോഗിയായ ആരാധകന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് സോനു സൂദ്: വീഡിയോ

ട്വിറ്ററിലൂടെ സോനു സൂദ് തന്നെയാണ് ആരാധകനെ നേരിൽ കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മുംബൈ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സൂദ്. കോവിഡ് കാലത്ത് നിരവധി സഹായങ്ങളാണ് താരം നടത്തി വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് സോനു. തന്നെ കാണണമെന്ന അഭിഷേക് ജെയിന്‍ എന്ന കാന്‍സര്‍ രോഗിയുടെ ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് സോനു.

ട്വിറ്ററിലൂടെ സോനു സൂദ് തന്നെയാണ് ആരാധകനെ നേരിൽ കാണുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട താരത്തെ നേരില്‍ കാണാന്‍ സാധിച്ച സന്തോഷത്തില്‍ അഭിഷേക് പൊട്ടികരയുന്നത് വീഡിയോയില്‍ കാണാം.

https://www.instagram.com/p/CQGouzhAhj0/?utm_source=ig_web_copy_link

‘കൊവിഡ് സമയത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നത് കാണുമ്പോള്‍ വല്ലാത്ത ദുഃഖമുണ്ട്. നിരവധി കുടുംബങ്ങളുടെ കാര്യം ദയനീയമാണ്. ഇന്ന് കാന്‍സര്‍ കാരണം കേള്‍വി നഷ്ടപ്പെട്ട അഭിഷേകിനെ കണ്ടു. ഇപ്പോഴും അദ്ദേഹത്തിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുയാണെന്ന്’  സോനു സൂദ് വീഡിയോ പങ്കുവെച്ച് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button