CinemaGeneralLatest NewsMollywoodNEWS

ഫഹദിനെ ഫോണ്‍ വിളിക്കുമ്പോള്‍ വാപ്പയെ വിളിച്ചു സംസാരിക്കാന്‍ പറയും: സിദ്ധിഖ്

പലരും അങ്ങനെ പറയാറില്ല ഞാൻ ആണ് ഏറ്റവും വലിയ നടനെന്ന ചിന്ത അവരെ അതിന് അനുവദിക്കില്ല

‘അഭിനയം മികച്ചതാണ്’ എന്ന് പറയാന്‍ വേണ്ടി ഫഹദ് ഫാസിലിനെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫഹദ് തിരിച്ചു പറയുന്ന അഭ്യര്‍ത്ഥനയെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ സിദ്ധിഖ്. വളരെ പരിചയ സമ്പന്നനായ താന്‍ യുവ താര നിരയിലെ  താരങ്ങളെ അഭിനന്ദിക്കാറുണ്ടോ? എന്ന് ഒരു അഭിമുഖ പരിപാടിയില്‍ ചോദിച്ചപ്പോഴാണ് ഫഹദുമായി ബന്ധപ്പെട്ട ഈ വ്യത്യസ്ത അനുഭവം സിദ്ധിഖ് പങ്കുവച്ചത്.

‘ഫഹദിന്‍റെ അഭിനയം കണ്ടിട്ട് അവനെ വിളിക്കുമ്പോൾ അവൻ പറയുന്നൊരു കാര്യമുണ്ട്. ഞാൻ അവന്‍റെ അഭിനയത്തെ പ്രശംസിക്കാൻ വിളിക്കുമ്പോൾ പറയും ‘സിദ്ദിഖ് ഇക്ക ഒന്ന് വാപ്പയെ വിളിക്കാൻ’. അവൻ ചെയ്ത ക്യാരക്ടർ നല്ലതാ എന്ന് അവന്‍റെ വാപ്പ അറിയുന്നതിനോളം ഫഹദിന് സന്തോഷമില്ല. ‘വരത്തൻ’ എന്ന സിനിമ കണ്ടിട്ട് ഞാൻ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴും അവൻ ഇങ്ങനെ പറഞ്ഞിരുന്നു. ഞാൻ അങ്ങനെ ഫാസിൽ സാറിനെ വിളിച്ച് അവന്‍റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരുന്നു. അപ്പോൾ ഫാസിൽ സാർ പറഞ്ഞത്. ‘ഒരു ആക്ടർ മറ്റൊരു ആക്ടറെക്കുറിച്ച് നല്ല അഭിനയം എന്ന് പറയുന്നത് നല്ല കാര്യമാണ്. പലരും അങ്ങനെ പറയാറില്ല ഞാൻ ആണ് ഏറ്റവും വലിയ നടനെന്ന ചിന്ത അവരെ അതിന് അനുവദിക്കില്ല. നീ പറഞ്ഞത് നല്ലൊരു കാര്യമാണ്’ എന്നാണ്. ഫഹദ് യുവനിരയിലെ ഏറ്റവും ബ്രില്യൻറ് ആയ ആക്ടറാണ്. ‘കേരള കഫേ’യിലൂടെ അവൻ തിരിച്ചു വന്നപ്പോൾ തന്നെ അവന്‍റെ അഭിനയത്തിന്‍റെ റേഞ്ച് ഞാൻ മനസിലാക്കിയിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button