BollywoodGeneralLatest NewsNEWSSocial Media

അമ്മമാർക്ക് വാക്‌സിൻ തീർത്തും സുരക്ഷിതമാണ്: ആദ്യ ഡോസ് സ്വീകരിച്ച് ശ്രേയ ഘോഷൽ

വാക്സിന്റെ ആദ്യ ഡോസാണ് ശ്രേയ സ്വീകരിച്ചത്

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഗായിക ശ്രേയ ഘോഷല്‍. വാക്സിന്റെ ആദ്യ ഡോസാണ് ശ്രേയ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ശ്രേയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാലൂട്ടുന്ന എല്ലാ അമ്മമാരും വാക്സിൻ എടുക്കണമെന്നും, ഏറെ സുരക്ഷിതമാണെന്നും ശ്രേയ പറഞ്ഞു.

‘ദേവയാന്‍ വീട്ടില്‍ സുഖമായി ഉറങ്ങുന്ന സമയത്ത് ഞാന്‍ എന്റെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. പുതിയ അമ്മമാര്‍ക്ക് വാക്‌സിന്‍ തീര്‍ത്തും സുരക്ഷിതമാണ്. ഡോക്ടര്‍മാര്‍ അത് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരെയും പോലെ തന്നെ പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്’-ശ്രേയ ഘോഷൽ കുറിച്ചു.

https://www.instagram.com/p/CQF50YcguRX/?utm_source=ig_web_copy_link

മാര്‍ച്ചിലാണ് ശ്രേയ താന്‍ അമ്മയാവാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. 2015ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയുമായി ശ്രേയ ഘോഷാലിന്റെ വിവാഹം. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. മെയ് 22നാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button