കൊച്ചി: 1986ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സന്മനസുള്ളവർക്ക് സമാധാനം’. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിറ്റായി മാറിയ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു.
ഇൻസ്‌പെക്ടർ രാജേന്ദ്രൻ ആയി വേഷമിട്ട ശ്രീനിവാസൻ മീരയായി വേഷമിട്ട കാർത്തികയോട് പ്രണയാഭ്യർത്ഥന നടത്തുന്ന രംഗത്തിലെ ‘ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’ എന്ന ഗാനം ഏറെ ഹിറ്റാണ്. ഈ ഗാനത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ സംഭവങ്ങൾ പങ്കുവെക്കുകയാണ് രവി മേനോൻ.
എറണാകുളം സുഭാഷ് പാർക്കിൽ വെച്ചാണ് ഈ ഗാനം ചിത്രീകരിച്ചത്. പ്രേംനസീറിന്റെ കാമുക കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന തരത്തിൽ ശ്രീനിവാസനെ അവതരിപ്പിക്കാനായിരുന്നു സത്യൻ അന്തിക്കാടിന്റെ ഉദ്ദേശം. നസീർ ഇടുന്ന പോലത്തെ ജുബ്ബ തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ശ്രീനി ജുബ്ബ ഇട്ടു നോക്കിയപ്പോൾ ഉള്ളതിലും കുറവ് ഉയരം തോന്നിച്ചു.
Read Also:- ഹെൽമറ്റ് ധരിക്കാഞ്ഞത് തലയ്‌ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടി: നടൻ സഞ്ചാരി വിജയ്‌യുടെ മരണത്തെ കുറിച്ച് പോലീസ്
ആ വേഷം അഭംഗിയാവുമെന്ന് തോന്നിയപ്പോഴാണ് വേഷം ഇറുകിപ്പിടിച്ച ഷർട്ടിലേക്കും പാന്റ്സിലേക്കും മാറ്റിയത്. പോലീസ് ഇൻസ്‌പെക്ടറുടെ മസിൽ പിടിച്ചുള്ള നടത്തവും ആംഗ്യ വിക്ഷേപങ്ങളും കൂടി ചേർന്നപ്പോൾ സംഭവം വലിയ ഹിറ്റായി മാറിയെന്ന് രവി മേനോൻ ഗൃഹലക്ഷ്മിയിൽ പറഞ്ഞു.
Post Your Comments