GeneralLatest NewsMollywoodNEWSSocial MediaVideos

ലൈക്കും ഷെയറും വേണ്ട, റിപ്പോർട്ട് ചെയ്യൂ: കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ പൃഥ്വിരാജ്

കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ നടൻ പൃഥ്വിരാജ്

കൊച്ചി : കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ നടൻ പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യാൻ പൃഥ്വിരാജ് ആവശ്യപ്പെടുന്നു. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കും എന്നും പൃഥ്വിരാജ് പറയുന്നു. കുറിപ്പിനോടൊപ്പം വീഡിയോ സന്ദേശവും താരം പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ വാക്കുകൾ:

ഓൺലൈനിലൂടെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ നിങ്ങൾക്ക് എങ്ങനെ നേരിടാൻ കഴിയും? റിപ്പോർട്ട് ചെയ്യൂ ഷെയർ ചെയ്യാതെ. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തിന്റെ ദൈനംദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെടുന്നു. എന്നാൽ ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതൽ ദോഷം വരുത്തും. ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ കാണുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യരുത്. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാൻ സഹായിക്കും.ഒരു കുട്ടിക്ക് അപകടസാധ്യതയുണ്ടാകാൻ സാധ്യത ഉള്ള കാര്യം റിപ്പോർട്ട് ചെയ്യുന്നതിന്, 1098 എന്ന നമ്പറിൽ വിളിച്ച് ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനിൽ റിപ്പോർട്ട് ചെയ്യുക. ഇത്തരം കണ്ടന്റ് ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ വാട്ട്സ്ആപ്പിലോ കാണുകയാണെങ്കിൽ, fb.me/onlinechildprotection റിപ്പോർട്ട് ചെയ്യുക. ഒരു കുട്ടിയെ സഹായിക്കൂ. റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യാതെ.

shortlink

Related Articles

Post Your Comments


Back to top button