CinemaGeneralLatest NewsMollywoodNEWSSocial MediaVideos

ഗംഗ നാഗവല്ലിയായി പുനരവതരിച്ചപ്പോൾ: ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ രംഗങ്ങൾ പുറത്തുവിട്ട് അനൂപ് സത്യൻ

‘സുരേഷ് ഗോപി–ശോഭന കൂട്ടുകെട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരു കൗതുകത്തിന് ചേർത്ത രംഗമാണ് ‘ഗംഗേ സീൻ എന്ന് അനൂപ്

കൊച്ചി : സുരേഷ് ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ സിനിമയിലെ ഏറെ രസകരമായ രംഗങ്ങളിലൊന്നായിരുന്ന ഗംഗേ സീനിലെ ആരും ശ്രദ്ധിക്കാതെ പോയൊരു കൗതുകകരമായ കാര്യം വെളിപ്പെടുത്തുകയാണ് അനൂപ് സത്യൻ. ഗംഗേ സീനിന്റെ മേക്കിങ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നതിനിെടയാണ് അനൂപ് ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സുരേഷ് ഗോപി–ശോഭന കൂട്ടുകെട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരു കൗതുകത്തിന് ചേർത്ത രംഗമാണ് ‘ഗംഗേ സീൻ’. ഇതേ രംഗത്തിൽ മണിച്ചിത്രത്താഴിലേതുപോലെ തന്നെയുള്ള ആക്‌ഷൻ അനൂപ് പുനരവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തിനെ കുറിച്ച് അനൂപിന്റെ ചില വെളിപ്പെടുത്തലുകൾ ഇങ്ങനെ.

‘യഥാർഥ രംഗത്തിൽ ശോഭന മാമിന്റെ നാഗവല്ലി എന്ന കഥാപാത്രം കട്ടിൽ ഉയർത്തിപ്പിടിച്ച് താഴെ ഇടുന്ന നിമിഷത്തിൽ കൈവിരലുകൾ ചലനമില്ലാതെ നിൽക്കുന്നുണ്ട്. ഇവിടെ മാമിന്റെ നീന എന്ന കഥാപാത്രത്തിന്റെ കയ്യിൽ മൊബൈൽ ആണുളളത്. മേജർ കഥാപാത്രം ഗംഗേ എന്നു വിളിക്കുമ്പോൾ പെട്ടന്ന് നീനയുടെ കയ്യിൽ നിന്നും മൊബൈല്‍ താഴെ വീഴുന്നു. ആ സമയത്ത് ശോഭന മാമിനെ നോക്കിയാൽ നീനയെയും നാഗവല്ലിയെയും ഗംഗയെയുമൊക്കെ മാറിമാറി കാണാൻ കഴിയും, പിന്നെ നകുലനെയും.’–അനൂപ് സത്യൻ പറഞ്ഞു.

അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button