മിനി സ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. രസകരമായ അവതരണശൈലിയും സ്വതസിദ്ധമായ രീതിയുമൊക്കെയാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ്മിയെ പ്രേക്ഷകര്‍ പ്രിയപ്പെട്ടതാക്കിയത്. ഒപ്പം സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് ലക്ഷ്മി നക്ഷത്ര. തന്‍റെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുള്ള ലക്ഷ്മി ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
തന്‍റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്നാല്‍ പാരമ്പര്യമായി കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈയൊരു ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിന്‍റെ പ്രശ്‌നംകാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.
കൂടാതെ എല്ലാവരും തന്‍റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ടെന്നും വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നത്. ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും ലക്ഷ്മി പറയുന്നു.
Leave a Comment