CinemaGeneralKeralaLatest NewsNEWS

ഞാൻ അത്യാവശ്യം തല്ലിപ്പൊളിയാണ്, ഒളിഞ്ഞു നോക്കാൻ ആണെങ്കിൽ അങ്കമാലി സ്‌റ്റൈലിൽ മറുപടിയുമായി വരും: ചെമ്പൻ വിനോദ്

കൊച്ചി: അടുത്തിടെ നടൻ ചെമ്പൻ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ശാരീരികമായി അപമാനിക്കുന്ന കമന്റുകൾ വന്നിരുന്നു. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘ഒളിഞ്ഞുനോട്ടക്കാരോട് വളരെ ക്ലിയർ ആയി തന്നെ പറയാറുണ്ട്, മക്കളെ താൻ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതൽ ഒളിഞ്ഞുനോട്ടമൊന്നും ഇങ്ങോട്ട് വെയ്ക്കണ്ട. ഒളിഞ്ഞു നോക്കാൻ ആണെങ്കിൽ അതിന് അങ്കമാലി സ്‌റ്റൈലിൽ മറുപടിയുമായി വരും’ ചെമ്പൻ പറഞ്ഞു.

‘നമ്മൾ തറയായി കഴിഞ്ഞാൽ പിന്നെ ഇവർക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. എന്തിനാണ് നോക്കുന്നത് നേരിട്ട് തന്നെ പറയാമല്ലോ. തന്റെ ജീവിതത്തിൽ ഒളിഞ്ഞു നോക്കാൻ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എല്ലാവരോടും പറയാൻ പറ്റില്ല. അതിൽ ഒളിഞ്ഞു നോക്കാൻ സമ്മതിക്കുകയും ഇല്ല.

Read Also:- നടൻ സഞ്ചാരി വിജയ്യുടെ അവയവങ്ങൾ ദാനം ചെയ്യും

അറിയേണ്ട കാര്യങ്ങൾ തന്നോട് ചോദിച്ചോ, പറയാം. എന്നതാണ് തന്റെ മനോഭാവം എന്ന് ചെമ്പൻ പറയുന്നു. സിനിമയെന്ന കലയിൽ ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്നും സെൻസർഷിപ്പുകളെ പേടിച്ച് വാക്കുകൾ പോലും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും’ ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button