തിരുവനന്തപുരം: ലക്ഷദ്വീപ് പ്രശ്നനത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുല്‍ത്താന ജനിച്ചത് ബംഗ്ളാദേശിലാണെന്നും പഠിച്ചത് ലഹോറിലാണെന്നുമുള്ള തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ഇതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഷ.
read also: മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കർ: കുഞ്ചാക്കോയുടെ ഓർമദിനത്തിൽ കുറിപ്പുമായി ചാക്കോച്ചൻ
തന്റെ മാതാപിതാക്കള്‍ ലക്ഷദ്വീപിലെ ചെത്ലാത്ത് ദ്വീപ് സ്വദേശികളാണെന്നും താന്‍ ജനിച്ചു വളര്‍ന്നത് അവിടെ തന്നെയെന്നും ഐഷ ഒരു സ്വാകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ”ഏഴാം ക്ലാസ് വരെ പഠിച്ചത് ലക്ഷദ്വീപിലെ തന്നെ മറ്റൊരു ദ്വീപായ മിനിക്കോയിയിലും ഹൈസ്കൂള്‍ പഠനം നടത്തിയത് ചെത്ലാത്തിലും ആയിരുന്നു. പ്ളസ് ടു പഠനത്തിനു വേണ്ടിയാണ് കേരളത്തില്‍ വരുന്നത്. കോഴിക്കോടാണ് പ്ളസ് ടു പഠിച്ചത്. തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബി എ മലയാളത്തില്‍ ബിരുദവും എടുത്തു”- അയിഷ പറയുന്നു.
ഇന്റര്‍നെറ്റില്‍ ഐഷയുടെ പേരിൽ ഒന്നിലേറെ വ്യാജപ്രൊഫൈലുകളാണ് ഇപ്പോൾ ഉള്ളത്. അതിൽ പറയുന്നത് 1984ല്‍ ബംഗ്ലാദേശിലെ ജസ്ലോറില്‍ ജനിച്ച അയിഷ 2008ല്‍ ലഹോറിലെ ബീക്കണ്‍ഹൗസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി എന്നാണ്.
Post Your Comments