കൊച്ചി: മീടൂ ആരോപണത്തിൽ മാപ്പു പറഞ്ഞ് രംഗത്തെത്തിയ മലയാളം റാപ്പ് ഗായകൻ ഹിരൺ ദാസ് മുരളിക്കെതിരെ(വേടൻ) വിമർശനവുമായി നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറിഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വൽ അബ്യൂസിന് പരിഹാരമല്ലെന്നും ഹിരൺ ദാസ് ഒരു സോർഷ്യൽ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ രേവതി സമ്പത്ത് വ്യക്തമാക്കുന്നു.
ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരുപാട് ഹിരൺ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകൾ ജീവിച്ചുപോകുന്നതെന്നും രേവതി പറഞ്ഞു. അദ്ദേഹം അർഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രേവതി കൂട്ടിച്ചേർത്തു.
ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനിൽസിന് കൊടുക്കേണ്ട ആവശ്യമില്ലെന്നും അയാൾ ഒരു സെക്ഷ്വൽ ക്രിമിനലാണെന്നും രേവതി പറഞ്ഞു. സെക്ഷ്വൽ അബ്യൂസിനെ അതിജീവിച്ച മുഴുവൻ സ്ത്രീകൾക്കും അഭിവാദ്യമർപ്പിക്കുന്നതായും രേവതി സമ്പത്ത് പറഞ്ഞു.
Leave a Comment