കൊച്ചി: ബിജു മേനോൻ പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ഇപ്പോഴിതാ അഭിനയത്തിന് പുറമെ ബിജു മേനോൻ എന്ന മനുഷ്യനിൽ തന്നെ ഏറ്റവും സ്വാധീനിച്ച ക്വാളിറ്റിയെപ്പറ്റി തുറന്നു പറയുകയാണ് പൃഥ്വിരാജ്. ക്ലബ് എഫ്എമ്മിലെ സ്റ്റാർ ജാം എന്ന പ്രോഗ്രാമിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജു ചേട്ടനിൽ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി കണ്ടൻമെന്റാണ്. വളരെ ഫിലോസഫിക്കലായി സംസാരിക്കുകയാണെങ്കിൽ ഒരു മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നതാണിത്. അതായത് നമ്മുടെ ലൈഫിൽ ഉള്ള കാര്യങ്ങൾ സന്തോഷം കണ്ടെത്തുകയെന്നത്.
Read Also:- മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗിൽ ഞാൻ ഫ്രീയായി: ഹരീഷ് കണാരൻ
ഒരിക്കലും മനുഷ്യന് പൂർണ്ണമായും കൈവരിക്കാൻ സാധിക്കാത്ത ഒന്നാണ് ഇത്. ഇപ്പോൾ നമുക്ക് ഒരു കാറുണ്ടെങ്കിൽ കുറച്ചുകൂടി നല്ലൊരു കാർ വേണമെന്ന് തോന്നും. ഒരിക്കലും സംതൃപ്തിയാകാത്ത ജീവിതം ജീവിച്ച് മരിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. നേരെ മറിച്ച് ബിജു ചേട്ടൻ ഭയങ്കര കണ്ടന്റാണെന്ന് എനിക്ക് തോന്നിട്ടുണ്ട്. ഒരു സെൻ ലൈക്ക് ക്വാളിറ്റിയാണ് അത്. പൃഥ്വിരാജ് പറയുന്നു.
Post Your Comments