
കൊച്ചി: മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായി തിളങ്ങിയ നടനാണ് ബാബു ആന്റണി. ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചെന്ന ആരാധകന്റെ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബു ആന്റണി.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് ചാർമിളയെ പരാമർശിച്ച് കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ എന്നായിരുന്നു കമന്റ്. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് ആരാധകനോട് തിരിച്ചു ചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെടുന്നു.
ആരാധകന്റെ ചോദ്യം: ‘നിങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാർമിള കോമ്പിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളമുള്ള ബാബു ചേട്ടന്റെ കൂടെ അഞ്ച് അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ ഒരു ഭംഗി തന്നെ ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും’.
Read Also:- ബിജു ചേട്ടനിൽ എനിക്ക് ഏറ്റവും അസൂയ തോന്നിട്ടുള്ള കാര്യത്തെ വെളിപ്പെടുത്തി പൃഥ്വിരാജ്
ബാബു ആന്റണിയുടെ മറുപടി: ‘താങ്കൾക്ക് പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളു. സദയം പൊറുക്കുക’.
Post Your Comments