CinemaGeneralKollywoodLatest NewsNEWS

ഒരു നല്ല മനുഷ്യന്‍ എന്ന നിര്‍വചനം ചേരുന്ന സൂപ്പര്‍ താരമാണ് അദ്ദേഹം: അപര്‍ണ ബാലമുരളി

എനിക്ക് ആദ്യം  കാണുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു

സൂപ്പര്‍ താരം സൂര്യയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി അപര്‍ണ ബാലമുരളി. സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരറൈ പോട്രു’ എന്ന സിനിമയില്‍ സൂര്യയുടെ നായികയായി അഭിനയിച്ച അപര്‍ണ ബാലമുരളി സൗത്ത് ഇന്ത്യന്‍ സിനിമ മേഖലയില്‍ നായിക എന്ന നിലയില്‍ വലിയ ഇമേജ് ആണ് കൈവരിച്ചിരിക്കുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് റീഡിംഗിന്റെ സമയത്താണ് സൂര്യയെ താന്‍ ആദ്യമായി കാണുന്നതെന്നും, വളരെ സിംപിള്‍ ആയ മനുഷ്യനാണ് സൂര്യ എന്ന് മനസ്സിലാക്കിയതോടെ സൂര്യയെ ആദ്യമായി മീറ്റ്‌ ചെയ്തപ്പോള്‍ തനിക്ക് തോന്നിയ ടെന്‍ഷന്‍ അവിടെ തന്നെ അവസാനിച്ചുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അപര്‍ണ ബാലമുരളി പറയുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത  ‘സുരറൈ പോട്രു’ എന്ന സിനിമ പ്രേമികള്‍ക്കിടയില്‍ വലിയ  ചര്‍ച്ചയായി മാറിയിരുന്നു.

അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍

‘സൂര്യ ഒരു അത്ഭുത മനുഷ്യനാണ്. വളരെ നല്ല ഒരു മനുഷ്യന്‍ എന്ന നിര്‍വചനമാന് സൂര്യയ്ക്ക് ഏറ്റവും നന്നായി  ചേരുക. നമുക്ക് പൊതുവെ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എത്രത്തോളം ഭീകരമാണ് എന്ന് അറിയാമല്ലോ! കേരളത്തിലും അതിനു കുറവില്ല. എനിക്ക് ആദ്യം  കാണുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. ‘സുരറൈ പോട്രു’ എന്ന സിനിമയുടെ തിരക്കഥ വായിക്കുന്ന സമയത്തായിരുന്നു ആദ്യമായി കാണുന്നത്. എന്റെ ടെന്‍ഷനൊക്കെ അവിടെ തന്നെ അവസാനിച്ചു. അതുകൊണ്ട്  സെറ്റില്‍ വന്നപ്പോള്‍ വളരെ കൂളായി അഭിനയിക്കാന്‍ സാധിച്ചു’.

shortlink

Related Articles

Post Your Comments


Back to top button