BollywoodCinemaGeneralLatest NewsMovie GossipsNEWS

കറുത്തിരിക്കുന്നു, വണ്ണകൂടുതലാണ് എന്നുള്ള കമന്റുകൾ : താൻ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് പ്രിയാമണി

കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രിയാമണി

ഫാമിലി മാന്‍ 2 എന്ന വെബ്‌സീരീസ് പുറത്തിറങ്ങിയതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടി പ്രിയാമണി. ചിത്രത്തിൽ മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്നു പറയുകയാണ് താരം.

നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും താൻ നിരന്തരം വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പ്രിയാമണി പറയുന്നു. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും താരം പറഞ്ഞു.

പ്രിയാമണിയുടെ വാക്കുകൾ:

‘എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും.

എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ’- പ്രിയാമണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button