രാമായാണം ആസ്പദമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സീത ദ ഇന്‍കാര്‍നേഷൻ’. സെയ്ഫ് അലി ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സീതയുടെ വേഷം കരീന ചെയ്യുമെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സീതയുടെ വേഷം കരീന ചെയ്യേണ്ടന്നും പകരം നടി കങ്കണ ചെയ്താൽ മതിയെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചത്. വേഷം ചെയ്യാന്‍ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കരീനയ്ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. സീതയുടെ റോള്‍ അവര്‍ അര്‍ഹിക്കുന്നില്ല, അതു കൊണ്ട് കരീനയെ ബഹിഷ്കരിക്കുന്നു. എന്നിങ്ങനെ നീളുന്നു ട്വിറ്റുകള്‍.
ഫെബ്രുവരി അവസാന വാരമാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്. രാവണനായി രണ്‍വീര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കെവി വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ ഹ്യൂമണ്‍ ബിയിങ് സ്റ്റുഡിയോ ആണ് നിര്‍മാണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
Dear @omraut ,please don't do this.
Don't hurt the sentiments of Hindus by casting an Ahindu in the role of Maa Sita.
Besides this woman can only fit in the role of Surpanakha with her Rakshasi behaviour #Boycottkareenakapoorkhan pic.twitter.com/vnUNplVe6U
— Vinod Lion | વિનોદ | வினோத் (@vinodfex) June 12, 2021
Post Your Comments