ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ”ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു. മുഹ്‌സിന്‍ പരാരി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ മീടു ആരോപണം വന്നതോടെയാണ് നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
‘നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍’ എന്നീ ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് നേറ്റീവ് ഡോട്ടര്‍ എന്ന മ്യൂസിക് ആല്‍ബം ഒരുക്കാന്‍ തീരുമാനിച്ചത് എന്നാല്‍ മ്യൂസിക് വീഡിയോയുടെ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്നതിനാല്‍ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വേടനെതിരെയുള്ള ആരോപണം ഗുരുതരമായതിനാല്‍ സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണ്’- മുഹ്‌സിന്‍ പരാരി കുറിച്ചു.
https://www.instagram.com/p/CQBNnTpDtgC/?utm_source=ig_web_copy_link
മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് ”ഫ്രം എ നേറ്റീവ് ഡോട്ടര്‍”.
പ്രശസ്ത ഗായികയായ ചിന്മയിയും ”എന്‍ജോയ് എന്‍ജാമി’യിലൂടെ സുപരിചിതനായ അറിവുമാണ് മ്യൂസിക് ആല്‍ബത്തിലെ മറ്റ് പ്രധാന ഗായകര്‍.
Post Your Comments