GeneralLatest NewsMollywoodNEWSSocial Media

മകൾ ഇപ്പോൾ കഥക് പ്രാക്ടീസിന്റെ തിരക്കിലാണെന്ന് അസിൻ: ചിത്രങ്ങൾ

അറിന്റെ വാരാന്ത്യങ്ങൾ ഇപ്പോൾ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിൻ

മുംബൈ : തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് മലയാളി കൂടിയായ അസിൻ. സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ തമിഴ് സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചു.

എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്ന അസിൻ സോഷ്യൽ മീഡിയ വഴി തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അസിൻ. മൂന്നു വയസ്സുകാരി അറിന്റെ വാരാന്ത്യങ്ങൾ ഇപ്പോൾ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിൻ പറയുന്നു.

2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അമ്മയായ വിവരം അസിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button