BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്’: ലിംഗവിവേചനത്തിനെതിരെ വിദ്യ ബാലൻ

തനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലെന്ന് വിദ്യ

മുംബൈ: തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലെ പ്രകടന മികവുകൊണ്ട് ബോളിവുഡിൽ ശക്തമായ സാന്നീധ്യമായി മാറിയ നടിയാണ് വിദ്യ ബാലന്‍. സമൂഹത്തിൽ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ക്കും വിവേചനത്തിനുമെതിരെ താരം ശക്തമായി പ്രതികരിക്കാറുണ്ട്. ഇപ്പോൾ സ്ത്രീ എന്ന നിലയിൽ തനിക്കേറ്റ പരിഹാസത്തെക്കുറിച്ച് വിദ്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ ഒരുപാട് പേർ ചേർന്ന് കളിയാക്കുകയായിരുന്നു എന്ന് വിദ്യ പറയുന്നു.

ഒരുപാട് പേർ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ കളിയാക്കി. എന്നാല്‍ തനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലെന്ന് വിദ്യ മറുപടി നല്‍കി. സ്ത്രീകൾ തീര്‍ച്ചയായും പാചകം പഠിച്ചിരിക്കണം എന്ന് പറഞ്ഞവരോട് സിദ്ധാര്‍ത്ഥിനും തനിക്കും എന്ത് വ്യത്യാസമാണുള്ളതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചുവെന്നും വിദ്യ പറയുന്നു. എല്ലാവരും ലിംഗവിവേചനം അനുഭവിച്ചുണ്ടാവുമെന്നും, എന്നാല്‍ സ്ത്രീകള്‍ക്ക് എതിരെയുള്ളതിന് മൂര്‍ച്ചയേറുന്നുവെന്നും വിദ്യ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button