മുംബൈ : സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ആദ്യ വിവാഹബന്ധവും വേര്പിരിയലുമാണ്. രാജ് കുന്ദ്രയുടെ ആദ്യഭാര്യ കവിത തങ്ങളുടെ ബന്ധത്തിലെ വില്ലൻ ശില്പയാണെന്നു ആരോപിച്ചിരുന്നു. ഈ വീഡിയോ വീണ്ടും ചർച്ചയായതിനു പിന്നാലെ തന്റെ ആദ്യ വിവാഹ ബന്ധത്തിൽ സംഭവിച്ചത് വെളിപ്പെടുത്തുകയാണ് രാജ് കുന്ദ്ര.
2006ലാണ് രാജ് കുന്ദ്രയും കവിതയും വിവാഹമോചിതരാകുന്നത്. 2009 ല്‍ രാജ് കുന്ദ്ര ശില്‍പ ഷെട്ടിയുമായി വീണ്ടും വിവാഹിതനായി. കവിതയുമായുള്ള വിവാഹ മോചനത്തിന്റെ പേരിൽ ഉയരുന്ന ആരോപണങ്ങൾ തെറ്റാണെന്നും കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും രാജ് കുന്ദ്ര പറയുന്നു. തന്റെ മുന്‍ ഭാര്യയ്ക്കും സഹോദരി ഭർത്താവിനും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഇതാണ് വിവാഹമോചനത്തിന് വഴിവെച്ചതെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ് കുന്ദ്ര വെളിപ്പെടുത്തി.
”ലണ്ടനില്‍ താമസിക്കുമ്പോഴാണ് കവിതയും സഹോദരി ഭർത്താവും തമ്മിൽ അടുത്തത്. ബിസിനസ് ട്രിപ്പിന്റെ ഭാഗമായി പുറത്തുപോകുമ്പോഴെല്ലാം ഭാര്യ കൂടുതല്‍ സമയവും സഹോദരി ഭര്‍ത്താവിനൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. ഇതേക്കുറിച്ച് തന്റെ കുടുംബവും ഡ്രൈവര്‍ പോലും സൂചന തന്നിട്ടും താന്‍ ഭാര്യയെ സംശയിച്ചില്ല. എന്നാല്‍ സഹോദരിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ബന്ധം തുടര്‍ന്നതോടെയാണ് താന്‍ ഇതേക്കുറിച്ച് അറിയുന്നത്. കവിതയുടെ ബാത്ത്‌റൂമില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ ലഭിച്ചു. അതില്‍ സഹോദരി ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളുണ്ടായിരുന്നു. ഇത് തന്റെ ഹൃദയം തകര്‍ത്തു. ഇങ്ങനെയൊക്കെ അനുഭവിക്കാന്‍ എന്തു തെറ്റാണ് ചെയ്തത് എന്നോര്‍ത്തു ഒരുപാട് കരഞ്ഞു. ഇതേക്കുറിച്ച് ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്. ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മെസേജിലൂടെ എല്ലാ വിവരവും കവിതയെ അറിയിക്കുന്നത്.”- രാജ് കുന്ദ്ര പറയുന്നു
ഈ വേർപിരിയലിന് ശേഷമാണ് ശില്‍പയെ താന്‍ കാണുന്നത്. ശില്‍പയുമായി അടുത്തതോടെ അവര്‍ ഇത്തരത്തില്‍ കഥകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും യുകെയിലെ പത്രത്തിന് വലിയ തുകയ്ക്കാണ് അവര്‍ ഇത് വിറ്റതെന്നും കുന്ദ്ര ആരോപിച്ചു. കൂടാതെ വിവാഹമോചനത്തിന് ശേഷം തന്റെ കുഞ്ഞിനെ കാണാന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും രാജ്‌കുന്ദ്ര പറയുന്നു.
Post Your Comments