BollywoodCinemaGeneralKollywoodLatest NewsMollywoodNEWS

ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലർ ഇന്ത്യൻ ചിത്രങ്ങളിൽ ഇടംപിടിച്ച് ദൃശ്യം 2, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,ഒന്നാമനായി മാസ്റ്റർ

തമിഴില്‍ നിന്ന് വിജയ് ചിത്രം മാസ്റ്ററാണ് ഒന്നാംസ്ഥാനത്ത്

ഡൽഹി : ലോകസിനിമകളുടെയും പരമ്പരകളുടെയും പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ‘മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍’ ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റ് പുറത്തുവിട്ടു. വിവിധ ഭാഷകളില്‍ നിന്നായി ഏഴ് സിനിമകളും മൂന്ന് വെബ് സിരീസുകളുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രണ്ട് സിനിമകളും ലിസ്റ്റില്‍ ഉണ്ട്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്‍റെ ‘ദൃശ്യം 2’, നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിലെത്തിയ ജിയോ ബേബിയുടെ ഒടിടി ഹിറ്റ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണു’മാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

തമിഴില്‍ നിന്ന് വിജയ് ചിത്രം മാസ്റ്ററാണ് ഒന്നാംസ്ഥാനത്ത്. പ്രിയങ്ക ചോപ്ര ചിത്രം ദി വൈറ്റ് ടെഗറും പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ധനുഷിന്‍റെ കര്‍ണ്ണന്‍, ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ തമിഴ് ക്രൈം ത്രില്ലര്‍ സിരീസ് ആയ നവംബര്‍ സ്റ്റോറി എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

തെലുങ്കില്‍ നിന്ന് പവന്‍ കല്യാണിന്‍റെ വക്കീല്‍ സാബും രവി തേജയുടെ ക്രാക്കും. രണ്ട് സിരീസുകളും ഒരു സിനിമയുമാണ് ഹിന്ദിയില്‍ നിന്ന് ലിസ്റ്റില്‍ ഇടംനേടിയത്. ദി വൈറല്‍ ഫീവര്‍ യുട്യൂബ് ചാനലിലൂടെ തരംഗം തീര്‍ത്ത ആസ്‍പിരന്‍റ്സ്, സോണി ലൈവിന്‍റെ ഡ്രാമ സിരീസ് ആയ മഹാറാണി എന്നിവയാണ് ലിസ്റ്റിൽ ഇടംപിടിച്ച വെബ് സിരീസുകള്‍.

ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റ്:

1. മാസ്റ്റര്‍

2. ആസ്‍പിരന്‍റ്സ്

3. ദി വൈറ്റ് ടൈഗര്‍

4. ദൃശ്യം 2

5. നവംബര്‍ സ്റ്റോറി

6. കര്‍ണ്ണന്‍

7. വക്കീല്‍ സാബ്

8. മഹാറാണി

9. ക്രാക്ക്

10. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

shortlink

Related Articles

Post Your Comments


Back to top button