CinemaGeneralMollywoodNEWS

മമ്മൂട്ടിയേയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് സിനിമ ചെയ്യാന്‍ പോയാല്‍ മമ്മൂട്ടി പറയുന്നതിനെക്കുറിച്ച് വിം.എം വിനു

മമ്മുക്കയായത് കൊണ്ട് അങ്ങനെ പറഞ്ഞു കളയും, ഒന്നും പറയാൻ പറ്റില്ല,

മമ്മൂട്ടിയേയും ദുല്‍ഖറിനെയും ഒന്നിപ്പിച്ച് സിനിമ ചെയ്യാന്‍ പോയാല്‍ മമ്മൂട്ടി പറയുന്നതിനെക്കുറിച്ച് വിം.എം വിനു

ശ്രീനിവാസനൊപ്പം, മക്കളായ വിനീതും, ധ്യാനും ആദ്യമായി ഒന്നിച്ചത് വി.എം വിനു ചിത്രങ്ങളിലൂടെയാണ്. ‘മകൻ്റെ അച്ഛൻ’ എന്ന സിനിമയിലൂടെ വിനീതും, ശ്രീനിവാസനും ആദ്യമായി ഒന്നിച്ചപ്പോൾ, ധ്യാൻ ശ്രീനിവാസനെയും, ശ്രീനിവാസനെയും വി.എം വിനു ആദ്യമായി ഒന്നിപ്പിച്ച ചിത്രമായിരുന്നു സമീപകാലത്ത് ഇറങ്ങിയ ‘കുട്ടിമാമ’. ശ്രീനിവാസ ഫാമിലിയില്‍ അച്ഛനെയും മക്കളെയും ആദ്യമായി ഒന്നിപ്പിച്ച വി.എം വിനു മറ്റൊരു അച്ഛന്‍ – മകന്‍ സിനിമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. മമ്മൂട്ടിയും, ദുൽഖറും ഒന്നിച്ചൊരു സിനിമയിൽ വന്നാൽ നന്നാകുമെന്ന് തുറന്നു പറയുന്ന വി.എം വിനു അങ്ങനെ ഒരു ചിത്രം ആളുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും, പക്ഷേ താൻ അവർക്ക് രണ്ടു പേർക്കും അഭിനയിക്കാൻ പറ്റുന്ന ഒരു കഥയുമായി സമീപിച്ചാൽ മമ്മൂട്ടി എന്താണ് തന്നോട് പറയാന്‍ പോകുന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ വി.എം വിനു പങ്കുവയ്ക്കുന്നു

‘മമ്മുക്കയും, ദുൽഖറും ഒരു സിനിമയിൽ ഒന്നിച്ച് വന്നാൽ നന്നായിരിക്കും. പ്രേക്ഷകരും അത് ആഗ്രഹിക്കുന്നുണ്ട്. ഞാൻ ഒരു കഥയുമായി അങ്ങനെ സമീപിച്ചാൽ ചിലപ്പോൾ മമ്മുക്ക പറയും. ‘ഞാൻ മകനാവാം, ദുൽഖർ അച്ഛനാവട്ടെയെന്നു’. മമ്മുക്കയായത് കൊണ്ട് അങ്ങനെ പറഞ്ഞു കളയും, ഒന്നും പറയാൻ പറ്റില്ല. വി.എം വിനു പറയുന്നു .

വി.എം വിനു-മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘പല്ലാവൂർ ദേവനാരയണൻ’. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ ‘ദേവനാരയണൻ’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യുന്ന മാസ് കഥാപാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button