GeneralLatest NewsMollywoodNEWSSocial Media

52 വർഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു: കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് കൃഷ്ണകുമാർ

പ്രിയപ്പെട്ട കിച്ചുവിന് ആശംസകൾ നേർന്നുകൊണ്ട് ഭാര്യ സിന്ധുവും രംഗത്തെത്തി

സോഷ്യൽമീഡിയ ലോകത്ത് ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. ഏവർക്കും ഇൻസ്റ്റാഗ്രാമും,യൂട്യൂബിലുമായി നിരവധി ഫോളോവേഴ്സാണ് ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മക്കളായ അഹാന,ദിയ, ഇഷാനി, ഹൻസിക എന്നിവർ. പ്രിയപ്പെട്ട കിച്ചുവിന് ആശംസകൾ നേർന്നുകൊണ്ട് ഭാര്യ സിന്ധുവും രംഗത്തെത്തി.

താൻ 53 ലേക്ക് ഇന്നു കടക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി കൃഷ്ണകുമാറും കുറിച്ചു. കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് കൃഷ്ണകുമാർ രംഗത്ത് എത്തിയത്.

‘അനുഗ്രഹീതമായ 52 വർഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു.. ദൈവത്തിനു നന്ദി.. 53 ലേക്ക് ഇന്നു കടക്കുന്നു… ഏവർക്കും നന്മകൾ ഉണ്ടാവട്ടെ’, എന്നും അദ്ദേഹം ക്യപ്ഷനിലൂടെ പറയുന്നു. നിരവധി ആരാധകരും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button