കൊച്ചി : കാമുകന്മാരുടെ സ്നേഹ പ്രകടനത്തിന്റെ രണ്ടു ഭാവങ്ങളാണ് കൊച്ചിയിൽ ഫ്ളാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച മാർട്ടിനും വീട്ടുകാർ പോലും അറിയാതെ 10 വര്ഷം ഒറ്റമുറിയിൽ അടച്ചിട്ടു കാമുകിയ്ക്കൊപ്പം ജീവിച്ച റഹ്മാനും. പ്രണയത്തിന്റെ പേരിൽ റഹ്മാനെ പലരും വാഴ്ത്തുകയാണ്. എന്നാൽ ഈ രണ്ടു കേസുകളും പെണ്ണിനെ അടച്ചു പൂട്ടി പൊന്നുപോലെ നോക്കുന്നവരുടെ നാട് ആക്കി മാറ്റുമോ എന്ന ഭയമാണ് വളർത്തുന്നതെന്നു സിനിമാ പ്രവർത്തക ദീദി ദാമോദരൻ. ഈ വാർത്തകൾ കേൾക്കുമ്പോൾ പെൺക്കുട്ടികളെവഴി തെറ്റിച്ചു എന്നു പഴി കേട്ട കൈതപ്രത്തിൻ്റെ പാട്ടാണോർമ്മ വരുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ദീദി പറയുന്നു.
ദീദി ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പ്
പെണ്ണിനെ അടച്ചു പൂട്ടി പൊന്നുപോലെ നോക്കുന്നവരുടെ നാട്
Netflixൽ ” റൂം ” ( 2015 ) എന്ന സിനിമ കാണുമ്പോൾ അതൊരു വിദൂര യാഥാർത്ഥ്യമാണെന്ന് ആശ്വസിക്കാൻ ശ്രമിക്കയായിരുന്നു.
എന്നാൽ പത്തു വർഷം ” കാമുകി ” യെ അടച്ചു പൂട്ടി സ്നേഹിച്ചും 22 ദിവസം ഫ്ലാറ്റിൽ അടിച്ച് പൂട്ടി സ്നേഹിച്ചും കാമുകന്മാർ ഇതൊന്നും അത്ര വിദൂരമല്ലെന്ന ഭയം എന്നിൽ ഉണർത്തുന്നു.
പെണ്ണ് പുറത്തിറങ്ങിയാലുള്ള ഭവിഷ്യത്തുകളെച്ചൊല്ലി വരച്ചിടപ്പെട്ട ഒരായിരം ലക്ഷ്മണരേഖകൾ ഇവിടെ വിഷവള്ളികളായി പടർന്നു പന്തലിച്ചിട്ടുണ്ട് .
സ്നേഹമായി നടിക്കുന്ന ഈ കാണാപൂട്ടുകളും ചില്ല് മേൽക്കൂരകളും അവഗണിക്കാനാണ് നമുക്കിഷ്ടം.
പെൺക്കുട്ടികളെവഴി തെറ്റിച്ചു എന്നു പഴി കേട്ട കൈതപ്രത്തിൻ്റെ പാട്ടാണോർമ്മ വരുന്നത് :
“കെട്ടിപ്പൂട്ടിവയ്ക്കാൻ
പൊന്നും മുത്തുമല്ല
കുറ്റക്കാരുമല്ല
ഒരു തെറ്റും ചെയ്തതല്ല “
Post Your Comments