കൊച്ചി: മോഹൻലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും ആ ചിത്രത്തിലെ പ്രതിഫലത്തെ കുറിച്ചും വ്യക്തമാക്കുന്ന മുകേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലെവേഴ്സ് ചാനലിലെ ടോപ് സിംഗർ വേദിയിൽ പങ്കെടുത്ത് സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മുകേഷിന്റെ വാക്കുകൾ
മോഹൻലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞിൽവിരിഞ്ഞ പൂക്കൾ. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ ഓഡിഷനു വേണ്ടി അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. ഓഡിഷന് ശേഷം നാല് പേരാണ് വിധികർത്താക്കളായി ഉണ്ടായിരുന്നത്. അതിൽ രണ്ട് സംവിധായകന്മാർ നൂറിൽ അഞ്ചോ, ആറോ മാർക്കാണ് മോഹൻലാലിന് കൊടുത്തത്.
കാരണം അയാൾ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. എന്നാൽ ഫാസിൽ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാർക്ക് കൊടുത്തു. അങ്ങനെയാണ് മോഹൻലാൽ ഈ സിനിമയിൽ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാൾ പോയത്.
Post Your Comments