
കൊച്ചി: രണ്ടു ദിവസമായി ചർച്ച നടി അനാർക്കലി മരക്കാരുടെ വാപ്പയുടെ നിക്കാഹാണ്. അനാർക്കലിയുടെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാരും കണ്ണൂർ സ്വദേശിനിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാർക്കലി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ ചർച്ചകളും സജീവമായി.
നടി ലാലി പി.എം ആണ് അനാർക്കലിയുടെ ഉമ്മ. ഈ വിവാഹ ബന്ധം വേര്പിരിഞ്ഞതിനു ശേഷമാണ് നിയാസ് മരക്കാർ വീണ്ടും വിവാഹം ചെയ്തത്. നിക്കാഹ് ചടങ്ങിൽ സഹോദരി ലക്ഷ്മിയ്ക്കൊപ്പം അനാർക്കലിയും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
read also: ഞാൻ ഓടി നടന്ന് അഭിനയിക്കാതിരുന്നത് അതുകൊണ്ടാണ്: വിന്ദുജ പറയുന്നു
‘‘ആ ചിത്രം പങ്കുവച്ച ശേഷം സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ച കമന്റുകളെല്ലാം പോസിറ്റീവായിരുന്നു. പക്ഷേ, ബന്ധുക്കൾക്കിടയിൽ ചെറിയ അസ്വസ്ഥതകളുണ്ട്. ഞാൻ ഉമ്മായെ പിരിഞ്ഞു പോയി എന്ന തരത്തിലാണ് അവരൊക്കെ സംസാരിക്കുന്നത്. എനിക്ക് ഇത് വളരെ നോർമൽ ആയ ഒരു കാര്യമാണ്. എന്റെ വാപ്പായും ഉമ്മായും തമ്മിൽ യോജിച്ചു പോകാൻ പറ്റിയില്ല. അപ്പോൾ അവർ പിരിഞ്ഞു. പിന്നീട് വാപ്പായ്ക്ക് തന്റെ ജീവിതത്തിൽ ഒരാൾ വേണം എന്നു തോന്നി. ഒരാളെ ലൈഫിൽ ഉള്ളൂ, ഒരാളെ ലൈഫിൽ വാഴുള്ളൂ എന്ന ചിന്തയൊന്നും ഞങ്ങൾക്കാർക്കുമില്ല. എന്റെ ഉമ്മായ്ക്കും വാപ്പ വേറെ കല്യാണം കഴിക്കണം എന്നു തന്നെയായിരുന്നു. ഡിവോഴ്സാകുമ്പോൾ വാപ്പായ്ക്ക് 60 വയസ്സുണ്ട്. ആ സമയത്ത് ഉമ്മ വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. ഡിവോഴ്സ് ആകണോ വേണ്ടയോ. ഇത്രയും പ്രായമായില്ലേ. പക്ഷേ, പിരിയുന്നതാണ് നല്ല തീരുമാനം എന്ന് അവർക്ക് തോന്നി’’. – അനാർക്കലി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘വാപ്പ മറ്റൊരു കല്യാണം കഴിച്ചതിൽ എനിക്ക് തീരെ സങ്കടം തോന്നിയില്ല. ഉമ്മച്ചിക്ക് സിംഗിൾ ലൈഫ് ആണ് ഇഷ്ടം. ഇനി ഒരു വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ്’- എന്നും അനാർക്കലി പറയുന്നു.
Post Your Comments