GeneralLatest NewsMollywoodNEWSSocial Media

അമ്മ ആഗ്രഹിച്ച മകൾ ഇത്, എന്നാൽ കിട്ടിയതോ ? തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

അമ്മ ആഗ്രഹിക്കുന്ന രീതിയിലുളള മകളുടെ ചിത്രവുമായി ഐശ്വര്യ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഐശ്വര്യ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

തന്റെ അമ്മ ആഗ്രഹിക്കുന്ന മകൾ ഏത് രീതിയിലുള്ളതാണെന്നും, എന്നാൽ അമ്മയ്ക്ക് കിട്ടിയ ശരിക്കുമുള്ള മകൾ ഇങ്ങനെയാണെന്നും വ്യക്തമാക്കികൊണ്ടുള്ള രണ്ടു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

ആദ്യത്തെ ചിത്രത്തിൽ കേരള സാരി ഉടുത്ത് കുറി തൊട്ട് നിഷ്കളങ്കയതോടെ പുഞ്ചിരിക്കുന്ന ഐശ്വരിയെയാണ് കാണാൻ കഴിയുന്നത്. ഇതാണ് തന്റെ അമ്മ ആഗ്രഹിക്കുന്ന മകളെന്നും ചിത്രത്തോടൊപ്പം ഐശ്വര്യ കുറിക്കുന്നു.

എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ മുടി മുറിച്ച് മോഡേൺ വസ്ത്രധാരിയായ ഐശ്വരിയേയുമാണ് കാണാൻ കഴിയുന്നത്. അമ്മക്ക് കിട്ടിയത് ഇങ്ങനെ ഒരു മകളെ ആണ് എന്ന് ഈ ചിത്രത്തോടൊപ്പം താരം കുറിക്കുന്നു.

മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് ഐശ്വര്യ. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന് മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ ശെൽവൻ’ ആണ്.

ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലർ ചിത്രം ‘ജഗമേ താണ്ഡവം’ റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 18 ന് ഓടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button