മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങുന്ന താരമാണ് ബാബുരാജ്. തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ നായിക വാണി വിഷ്വനാഥ് ആണ് ഭാര്യ. ജോജിയിൽ മികച്ച വേഷം കൈകാര്യം ചെയ്ത ബാബുരാജ് ആ ചിത്രത്തിലേയ്ക്ക് എത്തിയതിനെക്കുറിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
” ജോജി’യുടെ കഥ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ‘ഷോക്ഡ്’ ആയി. ഒരു മറുപടി കൊടുക്കാതെ കാറും എടുത്തു തിരികെ പോന്നു. കാരണം ഞാൻ ക്രിസ്ത്യാനി ആണ്. എന്റെ അമ്മ മരിക്കാൻ കിടക്കുമ്പോൾ ആത്മാവ് വിട്ടു പോകാനായി നടത്തിയ പ്രാർഥനയിൽ ഞാൻ പങ്കെടുത്തില്ല. ഇത്രയും നാൾ സ്നേഹിച്ച ഒരാൾ ‘വിട്ടു പോകണേ’ എന്നു പ്രാർഥിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ ഓർമകൾ എന്നെ ബാധിച്ചു. എനിക്ക് ഇത്രയും ആഴമുള്ള കഥാപാത്രം ഉൾക്കൊള്ളാൻ കഴിയുമോ എന്നു ആദ്യം സംശയിച്ചു”- ബാബുരാജ് പറഞ്ഞു
Post Your Comments