BollywoodGeneralLatest NewsNEWS

അമ്മയുടെ പഴയ സാരി, മേക്കപ്പ് ചെയ്തത് സ്വന്തമായി : യാമിയുടെ വിവാഹ ഒരുക്കങ്ങൾ ഇങ്ങനെ !

ജൂൺ 4 ന് യാമിയുടെ നാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ വെച്ചായിരുന്നു വിവാഹം

പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു ബോളിവുഡ് നടി യാമി ഗൗതമിന്റെയും സംവിധായകന്‍ ആദിത്യ ധറുവിന്റേയും വിവാഹം. ജൂൺ 4 ന് യാമിയുടെ നാടായ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ വെച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് അതീവ ലളിതമായാണ് നടത്തിയത്. ചടങ്ങ് മാത്രമല്ല യാമി ഒരുങ്ങിയതും വളരെ ലളിതമായ രീതിയിലാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

അമ്മയുടെ പഴയ ഒരു സാരിയാണ് യാമി തന്റെ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ചുവപ്പു നിറമുള്ള സാരിയില്‍ യാമി അതീവ സുന്ദരിയായിരുന്നു. മേക്കപ്പ് ചെയ്യുന്നതിനും യാമി ആരെയും ആശ്രയിച്ചില്ല. സ്വയം അണിഞ്ഞൊരുങ്ങിയാണ് താരം ചടങ്ങിലെത്തിയത്.

2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തില്‍ നായികയായത് യാമിയായിരുന്നു. ഭൂത് പോലീസ് ആണ് യാമിയുടെ പുതിയ ചിത്രം.

‘ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ചിത്രത്തില്‍ റോ ഏജന്റ് ആയി യാമിയും പ്രധാന വേഷത്തിലെത്തിയിരുന്നു. വിക്കി കൗശല്‍ നായകനായെത്തുന്ന ഇമ്മോര്‍ട്ടല്‍ അശ്വാഥ്മ എന്ന ചിത്രമാണ് ആദിത്യ ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button