വിജയ് സേതുപതിയെയും സൂരിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. ചിത്രത്തിൽ വിജയ് സേതുപതി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായി വ്യത്യസ്ത ഗറ്റപ്പിൽ എത്തുന്നുവെന്നാണ് വിവരം. ഭവാനിശ്രീ ആണ് ചിത്രത്തിലെ നായിക. കോ, വിണ്ണെയ് താണ്ടി വരുവാ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആർ.എസ് ഇൻഫോടെയ്മെൻ്റിനു വേണ്ടി എൽറെഡ് കുമാറും, വെട്രിമാരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം കേരളത്തിൽ കലാ ഫിലിംസിനുവേണ്ടി കലാധരൻ കെ.കെ അവതരിപ്പിക്കുന്നു.
സത്യമംഗലം വനത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ചിത്രമാണ് വിടുതലൈ. മാവോയിസ്റ്റ് തീവ്രവാദികൾ വിഹരിക്കുന്ന വനത്തിൽ അവരെ വേട്ടയാടാനായി വൻ പോലീസ് സൈന്യവും എത്തുന്നു. ഇതിനിടയിലാണ്, നാട്ടിൽ നിന്ന് ഒരു കോളേജ് പ്രൊഫസർ [വിജയ് സേതുപതി ] വനത്തിലെത്തിയത്. ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റും, വിപ്ലവകാരിയുമായിരുന്ന പ്രൊഫസറിൻ്റെ വനത്തിലേക്കുള്ള വരവിൻ്റെ ഉദ്ദേശമെന്തായിരുന്നു തുടങ്ങിയവയാണ് ചിത്രം പറയുന്നത്.
തമിഴിലെ പ്രമുഖ നോവലിസ്റ്റ് ജയമോഹനൻ എഴുതിയ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണ് വിടുതലൈ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ചിത്രീകരിച്ച ഈ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. എഡിറ്റർ-ആർ രാമർ,ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി. പി ആർ ഒ അയ്മനം സാജൻ.
അയ്മനം സാജൻ
Post Your Comments