GeneralLatest NewsNEWSTV Shows

ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്, വിവാഹ മോചനം എന്റെ ആവശ്യം: സാധിക വേണുഗോപാല്‍

എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി

കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമാണ് കുടുംബ പ്രേക്ഷകരുടെ പ്രിയനടി സാധിക വേണുഗോപാല്‍. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് താരത്തിന്റെ വിവാഹ മോചനമാണ്. സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെക്കുറിച്ചു സാധിക വെളിപ്പെടുത്തിയത്.

2015ലാണ് ബിബിന്‍ മനാരിയുമായി സാധികയുടെ വിവാഹം നടന്നത്. ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. വിവാഹമോചനം നേടാനുള്ള കാരണം തുറന്നു പറയുകയാണ് സാധിക. ‘ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് വന്ന അഭിപ്രായമല്ല. ഒത്തുപോകാന്‍ കഴിയാത്ത ഒരു ബന്ധം. അത് എന്ത് തന്നെയായാലും എറ്റവും ഭംഗിയില്‍ നില്‍ക്കുമ്പോള്‍ കട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വീണ്ടും വഷളാക്കി കൊണ്ടുപോയാല്‍ പരസ്പരം ശത്രുക്കളായി മാറും, അങ്ങനെ ചെയ്യുന്നതിനോട് താല്‍പര്യം ഇല്ലാത്തതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടു’, സാധിക പറഞ്ഞു.

read also: ‘എന്ത്, ഝാന്‍സി റാണിക്ക് ജോലി ഇല്ലെന്നോ?’: കങ്കണ റണാവത്തിനെ ട്രോളി പ്രശാന്ത് ഭൂഷണ്‍

‘രണ്ട് പേരുടെയും ജാതകം ശരിക്കും ചേരില്ല. എന്നാല്‍ അത് അറിയാവുന്നത് കൊണ്ട് തന്നെ ജാതകം നോക്കാതെയാണ് വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലികെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വീട്ടുകാരെയും വീടും ഉപേക്ഷിച്ച്‌ ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്ബോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത് കിട്ടാതെ വന്നപ്പോള്‍ പല തവണ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് എനിക്ക് തോന്നുന്നില്ല എന്ന്. പലവണ സംസാരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ എനിക്ക് തീരെ യോജിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി’-. സാധിക പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button