
ഡൽഹി : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാനുമായുള്ള വിവാഹമോചനത്തിൽ പ്രതികരിച്ച് മുന്‍ ഭര്‍ത്താവ് നിഖില്‍ ജെയിന്‍. തങ്ങളുടെ വിവാഹം നിയമപരമായിരുന്നില്ലെന്നും നേരത്തേ വേര്‍പിരിഞ്ഞതാണെന്നും കാണിച്ച് നുസ്രത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നിഖിലും എത്തിയത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നുസ്രത്തിനോട് താൻ ഒരുപാട് തവണ അപേക്ഷിച്ചുവെന്നും, എന്നാല്‍ അവര്‍ സമ്മതിച്ചില്ലെന്നും നിഖിൽ പറയുന്നു.
‘വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നുസ്രത്തിനോട് ഞാന്‍ ഒരുപാട് തവണ അപേക്ഷിച്ചു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോഴാണ് നുസ്രത്തിന്റെ സ്വഭാവത്തില്‍ കാര്യമായി മാറ്റങ്ങള്‍ പ്രകടമായത്. എനിക്കും എന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ വാസ്തവമില്ല’- നിഖില്‍ ജെയ്ന്‍ പറഞ്ഞു.
നിഖിലുമായി നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അതിനാൽ വിവമോചനത്തിന്റെ ആവശ്യകത ഇല്ലെന്നായിരുന്നു നുസ്രത്ത് പറഞ്ഞത്. ‘ഞങ്ങളുടേതിനെ വേണമെങ്കില്‍ ലീവ് ഇന്‍ റിലേഷന്‍ ഷിപ്പ് എന്ന് വിളിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനം നടത്തേണ്ട കാര്യമില്ല. ഇതെന്റെ സ്വകാര്യ വിഷയമാണ്. അതുകൊണ്ടാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നത്’ എന്നായിരുന്നു നുസ്രത്തിന്റെ വിശദീകരണം.
തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്സഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉൾപ്പടെ നിരവധിപേർ പങ്കെടുത്തിരുന്നു.
Post Your Comments