GeneralLatest NewsMollywoodNEWS

നാടൻ മരുന്നുകൾ കൊണ്ട് നാക്കിന്‍റെ ഒരു വശം  പൊള്ളി, തലച്ചോറിന് ഉള്ളില്‍ ട്യൂമര്‍: നടൻ പ്രകാശ് പോളിന്റെ ജീവിതം

ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു കടമറ്റത്ത് കത്തനാർ. 2004 ൽ സംപ്രേക്ഷണം ചെയ്ത കടമറ്റത്ത് കത്തനാർ എന്ന ഹൊറർ പരമ്പരയിൽ ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചത് പ്രകാശ് പോള്‍ എന്ന നടനാണ്. ഇന്നും ആ വേഷത്തിലൂടെയാണ് പ്രകാശ് പോൾ തിരിച്ചറിയപ്പെടുന്നത്. താരത്തിന്റെ ഇപ്പോഴത്തെ ജീവിതമാണ് സോഷ്യൽ മീഡിയയുടെ പുതിയ ചർച്ച.

തന്റെ ജീവിതത്തില്‍ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച്‌ പ്രകാശ് പോൾ വെളിപ്പെടുത്തുന്നു. തലച്ചോറിനുള്ളിൽ തേങ്ങാപിണ്ണാക്ക് പോലെ വളർന്ന ട്യൂമറിനെകുറിച്ചാണ് പ്രകാശ് പങ്കുവയ്ക്കുന്നത്.

read also: ഷര്‍ട്ടിടാത്ത ഫോട്ടോ: നിറത്തിന്റെയും രോമത്തിന്റെയും പേരിൽ ചെമ്പൻ വിനോദിന് നേരെ അധിക്ഷേപം

” ഒരു പല്ലുവേദന വന്നിരുന്നു. നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. നാക്കിന്‍റെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിന്‍റെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ കാണാന്‍ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാന്‍ ചെയ്തു. തലച്ചോറില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ എത്തി.” പ്രകാശ് പറഞ്ഞു

”തലച്ചോറിന്‍റെ ഉള്ളില്‍ താഴെയായിട്ടായിരുന്നു ട്യൂമര്‍. പുറത്ത് ആണെങ്കില്‍ സര്‍ജറി ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ ഇത് സര്‍ജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതില്‍ താല്‍പര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ ആര്‍സിസിയില്‍ അഞ്ചാറ് ദിവസം ഒബ്സര്‍വേഷനില്‍ കഴിഞ്ഞു. ഇത് മെഡിക്കല്‍ ജേണലില്‍ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. അതിന് ഞാന്‍ അനുവാദം നല്‍കി. ആറു ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് വാങ്ങി പോരുകയും ചെയ്തു,

പിന്നീട് ഇതുവരെ ട്രീറ്റ്മെന്റും നടത്തിയിട്ടില്ല. ഞാന്‍ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല. സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സയങ്ങളില്‍ പ്രശ്നമുണ്ട്. എങ്കിലും ആശപുത്രിയില്‍ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകള്‍ അല്ലേ ഉള്ളൂ. ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ സര്‍വൈവ് ചെയ്യും, ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. നാല് വര്‍ഷമായി പക്ഷേ ഞാന്‍ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താന്‍ ഭാര്യയും മക്കളും നിര്‍ബന്ധിക്കുന്നുണ്ട്, പക്ഷേ ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്ബത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാല്‍ മരണത്തെ കുറിച്ച്‌ ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോള്‍ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്. ”- പ്രകാശ് പോൾ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button