GeneralLatest NewsMollywoodNEWSSocial Media

ആ വീഡിയോയിൽ കാണിച്ചിരിക്കുന്നത് ശരിയായ കാര്യമാണ്,ഞാൻ അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത് : ഇന്ദ്രൻസിനെ കുറിച്ച് ജയറാം

വളരെ വിനയത്തോടെയും സ്‍നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാൻ ശ്രമിക്കുന്ന ആളാണ് ഇന്ദ്രൻസ് എന്ന് ജയറാം

മലയാള സിനിമയിൽ ഏറെ അഭിനയമുഹൂര്‍ത്തങ്ങൾ സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായ നടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമാ രംഗത്തെത്തിയ അദ്ദേഹം പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ ഹാസ്യതാരവുമൊക്കെയായാണ് നായകനിരയിലേക്ക് ഉയര്‍ന്നത്.

മലയാള സിനിമയിലെ നായകന്മാരിൽ എളിമയുടെ പര്യായം കൂടിയായ അദ്ദേഹം അടുത്തിടെ ജയറാമിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് വൈറലാകുന്നത്. വളരെ വിനയത്തോടെയും സ്‍നേഹത്തോടെയും വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും പെരുമാറാൻ ശ്രമിക്കുന്ന ഇന്ദ്രൻസിന്റെ ഈ സ്വഭാവം അങ്ങനെ തന്നെയാണെന്ന് ശരിവെയ്ക്കുകയാണ് ഇപ്പോൾ ജയറാമും.

ഇന്ദ്രൻസുമായുള്ള ഒരു എഫ്എം റേഡിയോ അഭിമുഖത്തിന്റെ വീഡിയോ ആണ് ജയറാം ഇപ്പോൾ ഇക്കാര്യം പറയാൻ കാരണമായത്. അതിൽ ഇന്ദ്രൻസ് ജയറാമുമായി വളരെ അടുപ്പമാണ്, അദ്ദേഹവും തന്റെ ബഹുമാനത്തോടെയേ കാണാറുള്ളൂവെന്ന് പറയുന്നുണ്ട്. ഈ വീഡിയോയ്ക്കൊപ്പം ജയറാമിന്റെ ചിത്രവും കൂടി എഡിറ്റ് ചെയ്ത്, ‘ഇത് കാണുന്ന ജയറാം, എത്ര നിഷ്‍കളങ്കനായ മനുഷ്യൻ എന്ന് ആലോചിക്കുന്നതായുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇത് ശ്രദ്ധയിൽപ്പെട്ട ജയറാം ഫോട്ടോയില്‍ പറഞ്ഞ കാര്യം ശരിയെന്ന് പറയുന്നു. കൂടാതെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ ഫോട്ടോയും ജയറാം പങ്കുവെച്ചു. ‘സ്വീറ്റ് ആൻഡ് ഹംപിള്‍’ എന്ന വാചകവും ക്യാപ്ഷനും ചിത്രത്തോടൊപ്പം താരം നൽകി.

https://www.instagram.com/p/CP3VhZ-pFoq/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button