ദില്ലി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കിഎടുക്കുന്ന സിനിമകൾക്കെതിരെ പിതാവ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകളുണ്ടാക്കി ചിലർ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സൽപ്പേരിനെ ഇത് ബാധിക്കുമെന്നും കെ കെ സിംഗ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ സുശാന്തിന്റെ പേര്, കാരിക്കേച്ചറുകൾ, ചിത്രങ്ങൾ, ജീവിത രീതി, ജീവിതത്തിലെ സംഭവ വികാസങ്ങൾ തുടങ്ങിയവ സിനിമകൾക്കോ ഹ്രസ്വചിത്രങ്ങൾക്കോ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചാണ് സിംഗിൾ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് നരുല ഹർജി തള്ളിയത്.
Read Also:- ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു
അതേസമയം, സുശാന്തിനെ ആധാരമാക്കി സിനിമ നിർമ്മിക്കുന്നവരോട് ലാഭം, റോയലിറ്റി, ലൈസൻസ് തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകൾ ജോയിന്റ് രജിസ്ട്രാറിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. സുശാന്തിന്റെ ജീവിതകഥ ആസ്പദമാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചിരുന്നത്.
Post Your Comments