GeneralLatest NewsMollywoodNEWSSocial Media

പ്രകൃതിയെ സംരക്ഷിയ്‌ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ ? രണ്ടാം ദിനത്തിലെ ചാക്കോച്ചന്റെ ചലഞ്ച് !

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്ന് കുഞ്ചാക്കോ ചോദിക്കുന്നു

രണ്ട് ദിവസം മുമ്പാണ് ലോക്ക്ഡൗണിലെ വിരസത അകറ്റുന്നതിന് വേണ്ടി ഒരു ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്. പതിനാറാം തീയതി വരെ ഈ ചലഞ്ച് കാണുമെന്നാണ് താരം അറിയിച്ചത്. തുടർന്ന് ആദ്യ ദിനത്തിലെ ചലഞ്ച് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ ചലഞ്ച് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

‘നമുക്ക് ഒരു മരം നട്ടാലോ?‘ എന്നാണ് താരം പുതിയ ചലഞ്ചിൽ പറയുന്നത്. പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്നും, പ്രകൃതി ദിനത്തില്‍ നട്ടത് ചെടിയോ, മരമോ ആവട്ടെ. പക്ഷെ അതിനെ സംരക്ഷിക്കൂ എന്നും കുഞ്ചാക്കോ പറയുന്നു.

കുഞ്ചാക്കോ ബോബ ന്റെ വാക്കുകള്‍ :

നിങ്ങള്‍ക്കുള്ള രണ്ടാമത്തെ ചലഞ്ചുമായാണ് ഞാന്‍ വന്നിരിയ്ക്കുന്നത്. ഇന്ന് നമുക്ക് ഒരു മരം നട്ടാലോ? പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ പ്രകൃതിയെ സംരക്ഷിയ്‌ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ, തീര്‍ച്ചയായും അല്ല. ഈ ദിനത്തില്‍ നട്ടു പിടിപ്പിക്കുന്ന ചെടികളെ പിന്നീടും നിങ്ങള്‍ പരിപാലിയ്ക്കുന്നുണ്ടോ? ദയവായി ഒന്ന് നോക്കുക. ഈ ദിവസത്തിലെ എന്റെ ചലഞ്ച് ഇതാണ്.

shortlink

Related Articles

Post Your Comments


Back to top button