CinemaGeneralMollywoodNEWS

‘മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാം, എന്നാല്‍ ഇത് ആ കേസ് അല്ല’: ഉപ്പയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അനാർക്കലി

കമന്റുകൾക്കും ഫോൺ വിളികൾക്കും മറുപടി നൽകുകയാണ് അനാർക്കലി ഇപ്പോൾ.

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടിയാണ് അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം കഴിഞ്ഞ ദിവസം പിതാവ് നിയാസ് മരിക്കാര്‍ വീണ്ടും വിവാഹിതനായ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കൊച്ചുമ്മയെ സ്വാഗതം ചെയ്തു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റിനെതിരെ നിരവധിയാളുകൾ രംഗത്തെത്തി. പരിഹസിച്ചും വിമർശിച്ചും ആളുകൾ കമന്റുമായി എത്തി. അത്തരം കമന്റുകൾക്കും ഫോൺ വിളികൾക്കും മറുപടി നൽകുകയാണ് അനാർക്കലി ഇപ്പോൾ.

മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാമെന്നുണ്ടെങ്കിലും അത്തരമൊരു രണ്ടാം കേട്ടല്ല ഇതെന്ന് നടി പറയുന്നു. താരതത്തിന്റെ ഉമ്മയും വാപ്പയും ഒരു വര്‍ഷം മുമ്പാണ് വിവാഹമോചിതരായത്. ഉമ്മ ഒറ്റയ്ക്ക് കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. ഉപ്പയുടെ രണ്ടാം വിവാഹം നടത്തിയത് താനും ചേച്ചിയും ചേർന്നാണെന്നും നടി വ്യക്തമാക്കുന്നു.

അനാര്‍ക്കലി മരിക്കാറിന്റെ വാക്കുകള്‍:

വാപ്പയുടെ കല്യാണത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ വലിയ വാര്‍ത്ത ആകുമെന്ന് വിചാരിച്ചല്ല. കുറേ മെസേജുകള്‍ വന്നു. എന്റെ മാതാപിതാക്കൾക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടത്. അവർക്കിടയിൽ ഉണ്ടായ കാര്യങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിരുന്നില്ല. എന്റെ ഉമ്മയും ബാപ്പയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഒരു വർഷമായി ഉപ്പ ഒറ്റയ്ക്ക് താമസിക്കുകയാണ്.

വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെയാണ് വീണ്ടും വിവാഹം കഴിച്ചത്. മുസ്ലീങ്ങള്‍ക്ക് രണ്ടെണ്ണം കെട്ടാം. എന്നാല്‍ ഇത് ആ കേസ് അല്ല. വിവാഹമോചനത്തിന് ശേഷം നടന്നതാണ്. ഇതോടെ പലരും ഉമ്മയെ വിളിച്ച് ആശ്വസിപ്പിക്കാൻ തുടങ്ങി. പോട്ടെ, സാരമില്ല എന്നൊക്കെ പറഞ്ഞ് വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എന്റെ ഉമ്മയെ കുറെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് എന്നാണ്.

എന്റെ ഉമ്മ സൂപ്പര്‍ കൂള്‍ മോം ആണ്. വാപ്പ വേറെ കല്യാണം കഴിച്ചെന്ന് വച്ച് എന്റെ ഉമ്മ ഒരിക്കലും തകരില്ല. ഉമ്മ ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രിച്ചു. വാപ്പ കല്യാണം കഴിക്കാനും. അത്രയേയുള്ളു. അത് അവരുടെ ചോയിസ് ആണ്. ചെറുപ്പത്തില്‍ വാപ്പാടെ കല്യാണത്തിന് വിളിച്ചിട്ടില്ലലോ എന്ന് ഞാന്‍ പറയാറുണ്ട്. ഇപ്പോള്‍ കല്യാണത്തിന് കൂടാന്‍ സാധിച്ചതില്‍ സന്തോഷം.

 

shortlink

Related Articles

Post Your Comments


Back to top button