കൊച്ചി : നടിയും അവതാരകയുമായ ജുവല്‍ മേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനു വിമർശനം. തന്റെ ചിത്രം പങ്കുവച്ച് ജുവല്‍ നല്കിയ ക്യാപ്ഷനാണ് താരത്തിന് പണികൊടുത്തിരിക്കുന്നത്. ‘നംബ്യാര്‍വട്ടപൂവു പോലെ ആണു സ്നേഹിക്കപ്പെടുന്ന സ്ത്രീ അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും- മാധവിക്കുട്ടി’ എന്നാണ് ജുവല്‍ കുറിച്ചത്.
‘നന്ത്യാര്‍വട്ടപ്പൂവ്’ എന്നാണ് മാധവിക്കുട്ടി പറഞ്ഞത് എന്ന തിരുത്തുമായി നിരവധിപേരാണ് താരത്തിന്റെ പോസ്റ്റിനു മറുപടി നൽകിയത്. ഇതിനു പിന്നാലെ ‘നമ്പാര്വട്ടപ്പൂവ്’ എന്നെഴുതിയ പോസ്റ്റ് പങ്കുവച്ചും ജുവല്‍ രംഗത്തെത്തി. ‘ഇനി പറയു യഥാര്‍ത്ഥ കൃതിയില്‍ എന്താണ്? അറിയാന്‍ ഒരു കൗതുകം! മാധവി കുട്ടിയമ്മയുടെ എഴുത്തല്ലെ! അമ്മ എന്തായിരുന്നു വിളിച്ചിരുന്നത് എന്ന് നോക്കാം’ എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച പോസ്റ്റിനു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
മാധവിക്കുട്ടിയുടെ വരികളെ തോന്നുന്ന രീതിയില്‍ മാറ്റിയെഴുതുന്നത് ശരിയായ രീതിയല്ല എന്നാണ് കൂടുതൽ പേരുടേയും വിമര്‍ശനം. അബദ്ധം പറ്റിയിട്ടും വീണിടത്ത്കിടന്നു ഉരുളുകയാണെന്നും ചിലർ പറഞ്ഞു. വിമർശനങ്ങൾ ശക്തമായതിനു പിന്നാലെ ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല എന്ന് പറഞ്ഞ് ജുവല്‍ രംഗത്തെത്തി.
‘എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നിങ്ങളുടെ കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി ആ പൂവിനെ പല നാട്ടില്‍ പല പേരാണ് ഞങ്ങളുടെ നാട്ടില്‍ നമ്ബ്യാര്വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട് ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല! എല്ലാവര്ക്കും ശുഭദിനം നേരുന്നു’ എന്നാണ് താരം മറുപടിയായി കുറിച്ചത്.
Post Your Comments