വിനയന് എന്ന സംവിധായകന് മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ അത്ഭുതപ്പെടുത്തുന്ന ഹിറ്റുകള്‍ സമ്മാനിച്ച ഫിലിം മേക്കര്‍ ആണ്. ഒരു വര്‍ഷം തന്നെ നാല് വിജയ ചിത്രങ്ങള്‍ ഒരുക്കിയ വിനയന് ആ ഓര്‍മ്മകളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വീണ്ടും മനസ്സ് തുറക്കുകയാണ്.
‘എന്റെ സിനിമ കരിയറില്‍ വലിയ വിജയങ്ങളില്‍ ഒന്നായ ‘ആകാശ ഗംഗ’ ചെയ്ത 1999-എന്ന വര്‍ഷം നാല് സിനിമകളാണ് ഞാന്‍ ചെയ്തത്. ദിലീപ്-മോഹിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ‘പ്രണയ നിലാവ്’, വാണി വിശ്വനാഥ്, കൃഷ്ണ, ഇന്ദ്രജ, മണി തുടങ്ങിയ ഒരുകൂട്ടം താര നിര ഒന്നിച്ചെത്തിയ ‘ഇന്‍ഡിപെന്‍ഡന്‍സ്’, കലാഭവന്‍ മണി നായകനായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ അങ്ങനെ നാല് സിനിമകള്‍ ഒരേ വര്‍ഷം ചെയ്തു. എല്ലാം ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു. ഇതില്‍ ‘ആകാശ ഗംഗ’ എന്ന സിനിമയോട് എനിക്ക് ഒരു സ്പെഷ്യല്‍ ഇഷ്ടമുണ്ട്. കാരണം പ്രേത സിനിമകള്‍ പറയുമ്പോള്‍ ഫിലിം മേക്കര്‍ എന്ന നിലയില്‍ കിട്ടുന്ന ഒരു ഫ്രീഡമുണ്ട്. അത് എന്റെ ഇമാജിനേഷന് മാത്രമാണ്. അവിടെ മറ്റൊരാള്‍ക്ക് ഇടപടാന്‍ കഴിയില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് അനുവദിച്ചു കിട്ടും. പ്രേതങ്ങളില്‍ വിശ്വസിക്കാത്ത എനിക്ക് പ്രേത ചിത്രങ്ങള്‍ എടുക്കാന്‍ ഒരുപാടിഷ്ടമാണ്’.
Post Your Comments