കൊച്ചി: നവാഗതയായ ഇന്ദു വി എസ് വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’19 (1)(എ)’. മലയാള സിനിമയിൽ വിജയ് സേതുപതി ആദ്യമായി നായകനായെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിനൊരുങ്ങുന്ന വിവരമാണ് പുറത്തു വരുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒടിടി റിലീസ് നോക്കുകയാണെന്നും ഏത് സ്ട്രീമിങ് പ്ലാറ്റ്‍ഫോമിലൂടെയാണെന്നത് നിർമ്മാതാക്കള്‍ ഉടൻ പുറത്തുവിടുമെന്നും സംവിധായിക ഇന്തു വി എസ് ഒടിടി പ്ലേ ഓൺലൈനോട് വ്യക്തമാക്കി.
Read Also:- ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ ഒടിടി റിലീസിനൊരുങ്ങുന്നു
വിജയ് സേതുപതിക്കും നിത്യ മേനോനും പുറമെ ഇന്ദ്രജിത്ത്, ഇന്ദ്രൻസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ താമസിക്കുന്ന ഒരു എഴുത്തുകാരനായാണ് സിനിമയിൽ വിജയ് സേതുപതി എത്തുന്നത്. 96ന് ശേഷം ഗോവിന്ദ് വസന്തയ്ക്കൊപ്പം വിജയ് സേതുപതി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’19 (1)(എ)’.
Post Your Comments