GeneralLatest NewsMollywoodNEWSSocial Media

എല്ലാം തികഞ്ഞവരായി ആരുമില്ല : ബോഡി ഷെയ്മിങിനെതിരെ നടി സനുഷ

രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ

സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും സ്ഥിരം സംഭവമാണ് ബോഡി ഷെയ്മിംഗ് എന്നത്. തമാശയെന്ന നിലയില്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്ന ആളുകളുടെ മനസിലൊരു മുറിവായി മാറും. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് ഇത്തരം പ്രയോഗങ്ങള്‍. പ്രത്യേകിച്ചും നടിമാര്‍ക്ക്. എന്നാൽ ഇന്ന് എല്ലാവരും പ്രതികരിക്കാറുമുണ്ട്. അത്തരത്തിൽ തനിക്ക് നേരെ വന്ന ബോഡി ഷെയ്മിങിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടി സനൂഷ.

തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ പ്രതികരിച്ചു.

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ സനുഷ കുറിച്ചു.

https://www.instagram.com/p/CP5F-f5JlIr/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button