സോഷ്യൽ മീഡിയയിൽ അടുത്തിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഒടിടി റിലീസ്. കോവിഡ് സാഹചര്യത്തിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
മരക്കാർ ബിഗ് സ്ക്രീനില്‍ തന്നെ കാണേണ്ട സിനിമയാണെന്നും അതിനാൽ തന്നെ തിയേറ്റർ റിലീസ് ആയിരിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഇതേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. സിഫിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മെയ് 13 പെരുന്നാള്‍ ദിനത്തിലായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ കോവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
Post Your Comments