BollywoodCinemaLatest NewsMovie GossipsNEWSWOODs

സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയ ‘ന്യായ്​: ദി ജസ്റ്റിസ്’: റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

ന്യായ്​: ദി​ ​ജസ്​റ്റിസ്​ വെള്ളിയാഴ്ച റിലീസ്​ ചെയ്യും

ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ്​ രാജ്​പുത്തിൻെറ മരണം ആസ്​പദമാക്കിയുള്ള ‘ന്യായ്​: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമ ചിത്രീകരിച്ചതെന്നും, സുശാന്തിൻെറ ജീവിതം ആസ്​പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്നും ആവശ്യപ്പെട്ട്​ പിതാവ്​ കൃഷ്​ണ കിഷോർ സിങ്​ ആണ്​ ഹർജി നൽകിയത്​. ​

സുശാന്തിൻെറ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്​തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും കൃഷ്​ണ കിഷോർ സിങ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കുടുംബത്തിനുണ്ടായ മാനഹാനിക്ക്​ നഷ്​ടപരിഹാരമായി രണ്ട്​ കോടി രൂപയും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് നരുലയുടെ നേതൃത്വത്തിലുള്ള ബെഞ്ച്​ ഹർജി തള്ളുകയായിരുന്നു.

സുശാന്തിൻെറ ജീവിതം ആസ്​പദമാക്കി ‘ന്യായ്​: ദി ജസ്​റ്റിസ്​’, ‘സൂയിസൈഡ്​ ഓർ മർഡർ: എ സ്​റ്റാർ വാസ്​ ലോസ്​റ്റ്​’, ‘ശശാങ്ക്​’ തുടങ്ങിയ സിനിമകളാണ്​ ബോളിവുഡിൽ തയ്യാറാകുന്നത്. ന്യായ്​: ദി​ ​ജസ്​റ്റിസ്​ വെള്ളിയാഴ്ച റിലീസ്​ ചെയ്യും. ചിത്രങ്ങൾ പുറത്തിറങ്ങുന്നത് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയെ ബാധിക്കുമെന്നും പിതാവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button