കൊച്ചി : കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ തുടരുന്നത്. കൂട്ടുകാർക്കൊപ്പം ചിരിച്ചുല്ലസിച്ചു കളിച്ചു നടക്കേണ്ട കുട്ടിക്കാലത്തിനു പകരം ഒരു മുറിക്കുള്ളിൽ മൊബൈയിലേയ്ക്ക് കണ്ണും നട്ടിരിക്കേണ്ട അവസ്ഥയിലാണ്. ഈ കാലത്ത് തന്റെ മകന്റെ ഓൺലൈൻ വിദ്യാരംഭത്തെക്കുറിച്ചു പറയുകയാണ് നടൻ ജിഷിൻ മോഹൻ.
ജിഷിന്റെ കുറിപ്പ്
വിദ്യാരംഭം!! ❤️ എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു.. ?
ഈ തലമുറയുടെ വിധി. സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ?♂️. ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വന്നു.
read also: ഉണ്ണിയൊരു പ്രശ്നക്കാരൻ അല്ല, ഇതൊന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല : നടൻ ജയകൃഷ്ണൻ
അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരാണേട്ടൻ എന്ന് പറയുന്ന തലമുതിർന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു?.
കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു?. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
?
Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു ?
Post Your Comments