‘ട്രാഫിക്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നമിത പ്രമോദ് ലാല്‍ ജോസിന്റെ സിനിമകളില്‍ ഉള്‍പ്പെടെ നായികയായി തിളങ്ങിയ താരമാണ്. നിരവധി വാണിജ്യ ചിത്രങ്ങളില്‍ നായിക വേഷം ചെയ്ത നമിത ഇപ്പോഴും മലയാള സിനിമയില്‍ ശ്രദ്ധേയമായ സിനിമകളിലെ നായിക വേഷം ചെയ്തു മുന്നേറുകയാണ്. മലയാള സിനിമയില്‍ എടിഎം ഉപയോഗിക്കാത്ത ഒരു നായിക നടിയുണ്ടെങ്കില്‍ അത് താനാണെന്ന്ന്നു തുറന്നു പറയുകയാണ് താരം. അച്ഛനാണ് തന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും എപ്പോഴും അച്ഛന് കൂടെയുള്ളപ്പോള്‍ എടിഎം ഒന്നും ഒരിക്കലും ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ താരം വ്യക്തമാക്കുന്നു.
“അച്ഛനാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞാന്‍ എവിടെ പോകുമ്പോഴും അച്ഛന് ഒപ്പം ഉണ്ടാകാറുണ്ട്. ഒരു വസ്ത്രം ധരിച്ചതിന് ശേഷം അതിനു എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാന്‍ ആദ്യം ചോദിക്കുന്നത് അമ്മയോടല്ല, അച്ഛനോടാണ്. ലൈഫില്‍ എനിക്ക് എന്തും അച്ഛനോട് ഷെയര്‍ ചെയ്യാം. എന്റെ സാമ്പത്തികം പോലും കൈകാര്യം ചെയ്യുന്നത് അച്ഛനാണ്. ഞാന്‍ എടിഎം ഇതുവരെ ഉപയോഗിച്ചിട്ടില്ല. എനിക്ക് ആവശ്യത്തിനുള്ള പണം അച്ഛനില്‍ നിന്ന് ചോദിച്ചു വാങ്ങുകയാണ് ചെയ്യുന്നത്. ഒരു പ്രോഗ്രാമിന് എവിടെയെങ്കിലും പോകുമ്പോള്‍ അച്ഛന് കാര്‍ പാര്‍ക്ക് ചെയ്യുന്നത് വരെ ഞാന്‍ അച്ഛനൊപ്പം നില്ക്കും. അച്ഛന്റെ കംഫര്‍ട്ട് എനിക്ക് പ്രധാനമാണ്”.
Post Your Comments