മുംബൈ : കോവിഡ് മൂലം ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ തനിക്ക് നികുതി അടയ്ക്കാൻ കഴിയുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. ബോളിവുഡിലെ ഏറ്റവുമധികം നികുതി അടയ്ക്കുന്ന നടി താനാണെന്നും, വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടക്കുന്നുണ്ടെന്നും കങ്കണ പറയുന്നു. എന്നാൽ ജോലി ഇല്ലാത്തതിനാൽ പോയ വർഷത്തെ നികുതിയുടെ പകുതി ഇനിയും അടയ്ക്കാനായിട്ടില്ലെന്നും ഇത് ജീവിതത്തിൽ ആദ്യമായാണെന്നും താരം പറയുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.
‘വരുമാനത്തിന്റെ 45 ശതമാനവും നികുതി നൽകുന്നയാളാണ് ഞാൻ. ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് നടിയാണ് ഞാൻ. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ജോലിയൊന്നുമില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടക്കാനായത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ. ഞാൻ നികുതി അടയ്ക്കാൻ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സർക്കാർ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഞാൻ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവർക്കും നഷ്ടങ്ങൾ നേരിടുന്ന കാലഘട്ടമാണിത്, ഒന്നിച്ച് നിന്നാൽ ഈ സമയത്തേക്കാൾ കരുത്തരാണ് നമ്മൾ’- കങ്കണ കുറിച്ചു.
Post Your Comments