GeneralLatest NewsMollywoodNEWSSocial Media

വിവാഹം എന്ന് ? തുറന്നുപറഞ്ഞ് ബിഗ്‌ബോസ് താരം സൂര്യ

കല്യാണം ഉടൻ ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ആണ് സൂര്യ മറുപടി പറഞ്ഞിരിക്കുന്നത്

ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യ ബിഗ്ബോസിലെത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്‍ബലയെന്നായിരുന്നു മറ്റുള്ളവര്‍ സൂര്യയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസില്‍ ഏറ്റവും വിജയസാധ്യതയുള്ള ആളെന്ന പേരുനേടിയതിനു ശേഷമാണ് താരം പുറത്തായത്.

ഫാൻസ് ഫൈറ്റിന്റെ പേരില്‍ സൂര്യയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം സംബന്ധിച്ചതടക്കമുള്ള ചില ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇൻസ്റ്റാഗ്രാമിലൂടെ നേരിട്ടെത്തിയിരിക്കുകയാണ് സൂര്യ.

കല്യാണം ഉടൻ ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ആണ് സൂര്യ മറുപടി പറഞ്ഞിരിക്കുന്നത്. ചില സിനിമകള്‍ ചെയ്‍ത ശേഷം എല്ലാം ഒത്തുവന്നാല്‍ നോക്കും എന്നായിരുന്നു മറുപടി. സൂര്യക്കും ഫാൻസോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. അതെ, പക്ഷേ അവര്‍ ഫാൻസല്ല, എന്റെ കുടുംബമാണ് എന്നായിരുന്നു സൂര്യയുടെ മറുപടി.

 

shortlink

Related Articles

Post Your Comments


Back to top button