കൊച്ചി: മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാല്‍ ജോസ്. ഒരു സംവിധായകനെന്ന നിലയില്‍ തന്റെ നിരീക്ഷണ ബോധത്തെക്കുറിച്ചും അത് തന്റെ മക്കളുടെ പ്രധാന പരാതിയാകുന്നതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ലാല്‍ ജോസ്. തന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വാഭാവികത കൈ വരുന്നതില്‍ തന്റെ നിരീക്ഷണ ബോധം വലിയ പങ്കുവഹിക്കാറുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.
ഒരു സംവിധായകന് എപ്പോഴും ഒബ്സെര്‍വേഷന്‍ സ്കില്‍ ആവശ്യമാണ്. ഞാന്‍ മറ്റുള്ളവരെ നന്നായി നിരീക്ഷിക്കുന്ന ഒരാളാണ്. തന്റെ പെണ്മക്കള്‍ക്കുള്ള പ്രധാന പരാതി എന്തെന്നാല്‍ മറ്റുള്ളവരെ ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നുന്ന വിധം ശ്രദ്ധിച്ചു നില്‍ക്കും എന്നതാണ്. പക്ഷേ ഒരു സംവിധായകന് അത്രയും നിരീക്ഷണ ബോധം ആവശ്യമാണെന്ന് ലാല്‍ ജോസ് പറയുന്നു.
Read Also:- പ്രതിഷേധം കനക്കുന്നു: ആമസോൺ ഉല്പന്നങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകൾ
‘എന്റെ സിനിമയിലെ പല കഥാപാത്രങ്ങള്‍ക്കും ഞാന്‍ ചുറ്റും കാണുന്ന ആളുകളുടെ മാനറിസങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. എന്റെ ഹിറ്റായ സിനിമകളിലും, അല്ലാത്ത സിനിമകളിലുമൊക്കെ എത്രയോ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ മുന്നില്‍ കാണുന്നവരുടെ വസ്ത്രധാരണ രീതി, അവരുടെ നടത്തത്തിന്റെ സ്റ്റൈല്‍ ഇതൊക്കെ എനിക്ക് സിനിമകളിലെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്’. ലാല്‍ ജോസ് പറയുന്നു.
Post Your Comments